ബാഴ്‌സലോണ: ബാഴ്‌സലോണക്കെതിരെ നൗക്യാമ്പില്‍ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയ കളിക്കാരെ പ്രശംസിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡിയേഗോ സിമിയോണി. മത്സരത്തില്‍ ഇരു ടീമുകളും രണ്ട് വീതം ഗോളുകള്‍ അടിച്ച് പരിഞ്ഞു. മഹത്തായ ടീമിനെതിരെ മികച്ച രീതിയിലാണ് നാം കളിച്ചത്. പ്രതിരോധിച്ച് കളിക്കാന്‍ ടീമിനായി. ബാഴ്‌സലോണയുടെ ഗോള്‍മുഖത്ത് ആക്രമണം നടത്തുമ്പോഴെല്ലാം നാം അപകടകാരികളായി മാറി. മത്സരം ബാഴ്‌സലോണക്കെതിരെ ആകുമ്പോള്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകുമെന്നും സിമിയോണി പറഞ്ഞു. അതേസമയം ഓരോ തവണ സമനില വഴങ്ങുമ്പോഴും ടീം കിരീടത്തില്‍ നിന്നും പിന്നോട്ട് പോവുകയാണെന്ന് ബാഴ്‌സലോണയുടെ പുതിയ പരിശീലകന്‍ ക്വിക്കെ സ്റ്റെയിന്‍ പറഞ്ഞു.
താരങ്ങളെ പ്രശംസിച്ച് അത്‌ലറ്റിക്കോയുടെ പരിശീലകന്‍ സിമിയോണി - സിമിയോണി വാര്‍ത്ത
ബാഴ്‌സലോണക്ക് എതിരെ നൗക്യാമ്പില്‍ നടന്ന മത്സരത്തില്‍ രണ്ട് ഗോള്‍ വീതം അടിച്ച് അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍ പിരിഞ്ഞു
സ്പാനിഷ് ലാലിഗയിലെ അത്‌ലറ്റക്കോ മാഡ്രിഡിന് എതിരായ മത്സരത്തില്‍ മൂന്ന് പെനാല്‍റ്റി ഗോളും ഒരു സെല്‍ഫ് ഗോളുമാണ് പിറന്നത്. ആദ്യ പകുതിയിലെ 15-ാം മിനുട്ടില്‍ ഡിയഗോ കോസ്റ്റയുടെ ഓണ്‍ ഗോളിലൂടെ ബാഴ്‌സലോണ മുന്നിലെത്തി. 19-ാം മിനുട്ടില്‍ 62-ാം മിനുട്ടിലും പെനാല്‍ട്ടിയിലൂടെ സൗള്‍ അത്‌ലറ്റിക്കോയെ ഒപ്പമെത്തിച്ചു. 50-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ മെസി ബാഴ്‌സക്കായി ഗോളടിച്ചു. മെസിയുടെ കരിയറിലെ 700-ാമത്തെ ഗോളായിരുന്നു അത്. മത്സരം സമനിലയില്‍ അവസാനിച്ചത് കിരീട പ്രതീക്ഷയുള്ള ബാഴ്‌സലോണക്ക് കനത്ത തിരിച്ചടിയായി.