അസമിൽ 56 കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തു - Assam covid case
സംസ്ഥാനത്ത് രോഗികളുടെ എണ്ണം 1272 ആയെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

അസമിൽ ഇന്ന് 56 കൊവിഡ് കേസുകൾ
ഗുവാഹത്തി: അസമിൽ 56 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 1272 ആയെന്ന് അസം ആരോഗ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്ത 56 കേസുകളില്‍ ലഖിംപൂരിൽ 18, ബാർപേട്ടയിൽ നിന്ന് 12, ഉദൽഗുരിയിൽ ഏഴ്, ബക്‌സയിൽ അഞ്ച്, ധുബ്രിയിൽ അഞ്ച്, കമ്രൂപ്പിൽ മൂന്ന്, ധേമാജിയിൽ രണ്ട്, വിമാനത്താവളത്തിൽ നിന്ന് രണ്ട്, നൽബാരിയിൽ രണ്ട് കേസുകൾ എന്നിവയാണ്. സംസ്ഥാനത്ത് ഇതുവരെ 163 രോഗികൾ സുഖം പ്രാപിക്കുകയും നാല് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.