കേരളം

kerala

ETV Bharat / briefs

'ഞങ്ങൾ ഡിഐവൈഎഫുകാര്‍ക്ക് ഒരൊറ്റ നയമേ ഉള്ളൂ' ;'എല്ലാം ശരിയാകും' ജൂണ്‍ 4ന് - jibu jacob ellam shariyakum release news latest

ആസിഫ് അലിയും രജിഷ വിജയനും ജോഡിയായെത്തുന്ന 'എല്ലാം ശരിയാകും' ജൂൺ നാലിന്.

ഡിവൈഎഫ്ഐകാർക്ക് ഒരൊറ്റ നയം ആസിഫ് അലി വാർത്ത  ആസിഫ് അലി പുതിയ സിനിമ റിലീസ് വാർത്ത  ആസിഫ് അലി രജിഷ വിജയൻ സിനിമ വാർത്ത  എല്ലാം ശരിയാകും റിലീസ് വാർത്ത  asif ali's ellam shariyakum movie news  asif ali rajisha vijayan news  jibu jacob ellam shariyakum release news latest  dyfi asif ali cinema news
എല്ലാം ശരിയാകും റിലീസ് പ്രഖ്യാപിച്ചു

By

Published : Apr 5, 2021, 2:11 PM IST

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാളത്തിന് പ്രിയപ്പെട്ട ജോഡികളായി മാറിയ ആസിഫ് അലിയും രജിഷ വിജയനും വീണ്ടും തിരശ്ശീലയിൽ ഒന്നിച്ചെത്തുകയാണ്. ജിബു ജേക്കബിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടുമെത്തുന്നത്. രാഷ്‍ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന മലയാളചിത്രം ജൂൺ നാലിന് പ്രദർശനത്തിനെത്തും.

'രാഷ്ട്രീയമായാലും, കുടുംബമായാലും, വിപ്ലവമായാലും, പ്രണയമായാലും ഞങ്ങൾ ഡിഐവൈഎഫുകാര്‍ക്ക് ഒരൊറ്റ നയമേ ഉള്ളൂ',എന്ന സംഭാഷണം പങ്കുവെച്ച് ആസിഫ് അലി ചിത്രത്തിന്‍റെ പോസ്റ്ററും റിലീസ് ഡേറ്റും പുറത്തുവിട്ടു. സിനിമയിൽ ആസിഫ് അലി ഡിഐവൈഎഫുകാരനാണ്.

കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർഥിയായ മുകേഷിന്‍റെ പ്രചാരണപരിപാടിയിൽ ആസിഫ് അലി പങ്കെടുത്തിരുന്നു. പോസ്റ്റിലെ കുറിപ്പ് താരത്തിന്‍റെ രാഷ്ട്രീയ നിലപാടാണോ വ്യക്തമാക്കുന്നതെന്ന് ആരാധകർ ചോദിക്കുന്നു.

ഷാരിസ്- ഷാൽബിൻ- നെബിൻ കൂട്ടുകെട്ടിലാണ് സിനിമയുടെ തിരക്കഥ. ശ്രീജിത്ത് നായരാണ് ഛായാഗ്രാഹകൻ. പ്രശസ്ത സംഗീതജ്ഞൻ ഔസേപ്പച്ചനാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. സെൻട്രൽ പിക്ചേഴ്സിന്‍റെ ബാനറിൽ തോമസ് തിരുവല്ലയാണ് നിര്‍മാണം.

ABOUT THE AUTHOR

...view details