കോട്ടയം:കൊവിഡ് വ്യാപനം രൂക്ഷമായതോടെ കോട്ടയം നഗരസഭ പരിധിയിലെ വിവിധ വാർഡുകളിൽ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കഞ്ഞിക്കുഴി (വാർഡ്- 16), ദേവലോകം (വാർഡ്-17), കത്തീഡ്രൽ (വാർഡ് – l9) നഗരസഭ വാർഡുകളിലാണ് നിരോധനാജ്ഞ. ഈ വാർഡുകളുമായി അതിർത്തി പങ്കിടുന്ന മൗണ്ട് കാർമ്മൽ (വാർഡ് -15), മുട്ടമ്പലം(വാർഡ് -18) എന്നിവിടങ്ങളും നിരോധനാജ്ഞ പരിധിയിൽ ഉള്‍പ്പെടും.
കൊവിഡ് വ്യാപനം : കോട്ടയത്ത് വിവിധയിടങ്ങളില്‍ നിരോധനാജ്ഞ - നിരോധനാജ്ഞ
കഞ്ഞിക്കുഴി അടക്കമുള്ള മേഖലകളിൽ ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.
കൊവിഡ് വ്യാപനം; കോട്ടയം നഗരസഭയിലെ പലയിടങ്ങളിലും നിരോധനാജ്ഞ
കഞ്ഞിക്കുഴി അടക്കമുള്ള മേഖലകളിൽ ഒരു വാർഡിൽ മാത്രം നൂറിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. ഈ മേഖലകളിലെ അവശ്യ സേവന സ്ഥാപനങ്ങൾ ഒഴികെയുള്ള കടകൾ ഉച്ചയോടെ പൊലീസ് എത്തി അടപ്പിച്ചു.