കേദാര്‍നാഥ്: ക്ഷേത്രത്തിലേക്ക് നടക്കാന്‍ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുവന്ന പരവതാനി വിരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്. ക്ഷേത്രസന്നിധിയിലും ചുവന്ന പരവതാനി വിരിച്ച് നടന്നതിലും ഫോട്ടോ ഷൂട്ട് നടത്തിയതിലും വിമര്‍ശിച്ചാണ് കോണ്‍ഗ്രസ് പാര്‍ട്ടി രംഗത്തെത്തിയത്. " യഥാര്‍ഥ ഭക്തന്മാര്‍ അഹംഭാവവും അധികാരഭാവവുമെല്ലാം വെടിഞ്ഞാണ് ക്ഷേത്രസന്നിധിയിലേക്ക് ചെല്ലുന്നത്, അല്ലാതെ ചുവന്ന പരവതാനിയും വിരിച്ചല്ല. മോദി ജി, താങ്കള്‍ക്ക് അത്രയെങ്കിലും അറിയാമെന്ന് കരുതുന്നു" - കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാലാ ട്വിറ്ററില്‍ കുറിച്ചു. സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മോദിയുടെ ക്ഷേത്ര ദര്‍ശനം പെരുമാറ്റ ചട്ടലംഘനമാണെന്ന് പ്രതികരിച്ചു.
കേദാര്‍നാഥില്‍ മോദിക്ക് ചുവന്ന പരവതാനി; വിമര്‍ശനവുമായി പ്രതിപക്ഷം
ക്ഷേത്രസന്നിധിയില്‍ ചുവന്ന പരവതാനി വിരിച്ച സംഭവത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത്
modi
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഉത്തരാഖണ്ഡിലെത്തിയത്. കേദാര്‍നാഥിലെ ക്ഷേത്രദര്‍ശനത്തിന് ശേഷം ഏകാന്തധ്യാനത്തിനായി സമീപത്തെ ഒരു ഗുഹയിലാണ് അദ്ദേഹം രാത്രി ചെലവഴിക്കുക.