കേരളം

kerala

ETV Bharat / briefs

അടക്ക കർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച

കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. തോട്ടം മേഖലകളിലെ കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുകയാണ്. എങ്ങും കടുത്ത വേനല്‍ തന്നെ

അടക്കാ കർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച

By

Published : May 30, 2019, 9:25 PM IST

Updated : May 30, 2019, 10:15 PM IST

കാസർകോട്: സംസ്ഥാനത്തെ അടക്കാ കർഷകരെ പ്രതിസന്ധിയിലാക്കുകയാണ് വരൾച്ച. കിണറുകളും ജലാശയങ്ങളും വറ്റിയതോടെ ജലസേചനവും മുടങ്ങി. തോട്ടം മേഖലകളിലെ കവുങ്ങിൻ തലപ്പുകൾ കരിഞ്ഞുണങ്ങുകയാണ്.
കടുത്ത വേനലിൽ ജലാശയങ്ങൾ വറ്റിയതോടെ ഒന്നിട വിട്ട് പോലും ജലസേചനം സാധ്യമാകുന്നില്ല.

കർഷകരെ പ്രതിസന്ധിയിലാക്കി വരൾച്ച
ചൂട് കൂടിയതോടെ ഏക്കർ കണക്കിന് കവുങ്ങുകളാണ് കരിഞ്ഞുണങ്ങിയത്. മുമ്പ് ജല ദൗർലഭ്യമുണ്ടായപ്പോൾ ഇത്തരത്തിൽ കവുങ്ങുകൾ ഉണങ്ങുന്ന സ്ഥിതിയുണ്ടായിട്ടില്ലെന്ന് കർഷകർ പറയുന്നു.അടക്കാ കുലകൾ ഉണ്ടായിരുന്ന കവുങ്ങുകൾ പോലും കരിഞ്ഞുണങ്ങിയിട്ടുണ്ട്. തലപ്പുകൾ പോയ കവുങ്ങുകൾ വെട്ടി മാറ്റുകയാണ്. ശക്തമായ വേനൽ മഴ ലഭിച്ചില്ലെങ്കിൽ മറ്റു വിളകൾ കൂടി നശിച്ചു പോകുമെന്ന ആശങ്കയിലാണ് കർഷകർ.
Last Updated : May 30, 2019, 10:15 PM IST

ABOUT THE AUTHOR

...view details