കണ്ണൂര്‍: ആന്തൂരിൽ പ്രവാസി സംരംഭകൻ ആത്മഹത്യ ചെയ്‌ത സംഭവത്തിൽ നഗരസഭ അധ്യക്ഷ പി കെ ശ്യാമളയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്‌ചയില്ല. പി കെ ശ്യാമള രാജി വെക്കേണ്ട ആവശ്യമില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾക്ക് മുകളിലാണെന്ന് കരുതുന്ന ഉദ്യോഗസ്ഥരാണ് സംഭവത്തിന് ഉത്തരവാദികളെന്നും കോടിയേരി തിരുവനന്തപുരത്തെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആന്തൂര്‍ നഗരസഭ അധ്യക്ഷയെ ന്യായീകരിച്ച് കോടിയേരി - suicide
"നഗരസഭ അധ്യക്ഷയുടെ ഭാഗത്ത് വീഴ്‌ചയില്ല"- കോടിയേരി ബാലകൃഷ്‌ണന്‍
kodiyeri
നഗരസഭ അധ്യക്ഷ നിർദേശം നൽകിയിട്ടും ഉദ്യോഗസ്ഥർ നടപ്പാക്കിയില്ല. പി കെ ശ്യാമളയെ മാറ്റി നിർത്താൻ പാർട്ടി തീരുമാനം എടുത്തിട്ടില്ലെന്നും തദ്ദേശ സ്ഥാപനങ്ങളിൽ ജനപ്രതിനിധികൾക്ക് മുകളിൽ ഉദ്യോഗസ്ഥർ വാഴുന്ന സാഹചര്യം ഒഴിക്കാൻ സർക്കാർ നിയമനിർമാണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം അനുമതി വൈകിപ്പിക്കാൻ ശ്യാമള ഇടപെട്ടുവെന്നാണ് സാജന്‍റെ ഭാര്യ ആരോപിക്കുന്നത്. സംഭവത്തിൽ നേരത്തെ മന്ത്രി എ സി മൊയ്‌തീനും ശ്യാമളയെ ന്യായീകരിച്ച് രംഗത്ത് വന്നിരുന്നു.