അമരാവതി:ആന്ധ്രാപ്രദേശില്‍ 796 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 12285 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 11 പേരാണ് കൊവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 157 ആയി.
ആന്ധ്രാപ്രദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം പന്ത്രണ്ടായിരം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 5480 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 6648 പേരാണ് ചികിത്സയിലുള്ളത്
അനന്തപുരാമു ജില്ലയില്‍ 161 പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയായി അനന്തപുരാമു മാറി. ഇതുവരെ 1684 പേര്‍ക്കാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 1320 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച കുര്‍നൂള്‍ ജില്ലയാണ് രണ്ടാംസ്ഥാനത്ത്. കൃഷ്ണ, കുര്‍നൂള്‍ ജില്ലകളില്‍ നാലുപേര്‍ വീതം ഇന്ന് മരിച്ചു.
വെസ്റ്റ് ഗോദവരി, ഈസ്റ്റ് ഗോദാവരി, വിജയനഗരം എന്നിവിടങ്ങളില്‍ ഓരോ മരണം വീതവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. വിജയനഗരത്തിലെ ആദ്യത്തെ കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 263 പേര്‍ ആശുപത്രി വിട്ടു. ഇതോടെ രോഗവിമുക്തി നേടിയവരുടെ എണ്ണം 5480 ആയി. ഇപ്പോള്‍ സംസ്ഥാനത്ത് 6648 പേരാണ് ചികിത്സയിലുള്ളത്.