ഹൈദരാബാദ്: ആന്ധാ പ്രദേശ് സർക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച വൈസിപി നർസാപൂർ എംപി രഘുരാമ കൃഷ്ണ രാജു അറസ്റ്റില്‍. ഹൈദരാബാദിലെ വസതിയിൽ നിന്നാണ് ആന്ധ്രാപ്രദേശ് സിഐഡി രഘുരാമ കൃഷ്ണ രാജുവിനെ അറസ്റ്റ് ചെയ്തത്. കൂടുതൽ അന്വേഷണത്തിനായി ഇയാളെ വിജയവാഡയിലേക്ക് കൊണ്ടുപോയി. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.
ആന്ധ്രാപ്രദേശ് എംപി രഘുരാമ കൃഷ്ണ രാജു അറസ്റ്റില്‍ - ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി
ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡിയെയും സംസ്ഥാന സർക്കാരിനെയും അപകീർത്തിപ്പെടുത്തിയെന്ന കുറ്റമാണ് രാജുവിനെതിരെ ചുമത്തിയിരിക്കുന്നത്.
അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് സിഐഡി ഉദ്യോഗസ്ഥർ എംപിക്ക് നോട്ടീസ് നൽകിയിരുന്നു. ആദ്യം സിഐഡി ഇയാളെ അറസ്റ്റുചെയ്യാൻ ശ്രമിച്ച വേളയിൽ എംപിയുടെ സിആർപിഎഫ് സുരക്ഷ സേന സംഘം എംപിയെ സംരക്ഷിക്കാൻ ശ്രമിച്ചിരുന്നു. തുടർന്ന് സിആർഡിഎഫിന്‍റെ ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് സിഐഡി ഉദ്യോഗസ്ഥർക്ക് കൃത്യമായ അനുമതി ലഭിച്ചതിന് ശേഷമാണ് അറസ്റ്റ് നടന്നത്. ആന്ധ്രാ സംസ്ഥാന സർക്കാരിനെതിരായി അഴിമതി ഉൾപ്പെടെ നിരവധി ആരോപണങ്ങൾ എംപി അടുത്തിടെ നടത്തിയിരുന്നു.
Also read: പൽവാൾ കൂട്ടബലാത്സംഗം; പ്രധാന പ്രതി പിടിയിൽ