വിമാനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകള്‍ ഇന്ന് - a n sherin
ഇരുവരുടെയും സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും
![വിമാനാപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകള്‍ ഇന്ന്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3619776-841-3619776-1561092217231.jpg)
കൊല്ലം/കണ്ണൂര്‍: അരുണാചൽ പ്രദേശിൽ വ്യോമസേനാ വിമാനം തകർന്ന് മരിച്ച രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശി അനൂപ് കുമാര്‍, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി എന്‍ കെ ഷെരിന്‍ എന്നിവരുടെ മൃതദേഹമാണ് ഇന്ന് രാവിലെ നാട്ടിലെത്തിച്ചത്. ഇരുവരുടെയും സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് നടക്കും.
തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച അനൂപ് കുമാറിന്‍റെ മൃതദേഹം സ്വദേശമായ അഞ്ചലിലെത്തിച്ച് ഏരൂർ ഹയർസെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിനു വയ്ക്കും. പൊതുദർശനശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. വിമാന മാർഗ്ഗം ഇന്ന് രാവിലെ കണ്ണൂർ എയർപോർട്ടിൽ എത്തിച്ച ഷെറിന്‍റെ മൃതദേഹം പൊതുദർശനത്തിനായി ജന്മനാട്ടിലേക്ക് കൊണ്ടുവരും. ഷെരിൻ പഠിച്ച അഞ്ചരക്കണ്ടിയിലെ വിദ്യവിനോദിനി എൽ.പി.സ്കൂളിലാണ് പൊതു ദർശനം. ജൂൺ 3ന് ഉച്ചക്കാണ് അസമിൽ നിന്നും അരുണാചലിലേക്കുള്ള യാത്രാമധ്യേ വിമാനം കാണാതായത്. തുടർന്ന് ദിവസങ്ങളോളം തെരച്ചിൽ നടത്തിയതിന് ശേഷമാണ് വ്യോമസേന വിമാനത്തിലുണ്ടായിരുന്ന 13 പേരും മരിച്ചതായി സ്ഥിരീകരിച്ചത്.