ന്യൂഡല്‍ഹി: ബോളിവുഡ് താരം അമിതാഭ് ബച്ചന്‍റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. പാകിസ്ഥാനോട് കൂറ് പുലർത്തുന്ന തുർക്കി കേന്ദ്രീകൃത ഹാക്കിങ് സംഘടന ഐല്‍ദിസ് തിം ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. ബച്ചന്‍റെ പ്രൊഫൈൽ ചിത്രം മാറ്റി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ ചിത്രമാണ് അക്കൗണ്ട് ഹാക്ക് ചെയ്തവർ നൽകിയത്. പാക്കിസ്ഥാനെ സ്നേഹിക്കൂ എന്ന ട്വീറ്റ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു. റംസാൻ മാസത്തിൽ മുസ്ലീം സമുദായത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ഇന്ത്യൻ മുസ്ലീങ്ങൾ പ്രതികരിക്കുമെന്ന ട്വീറ്റുകളും അക്കൗണ്ടിൽ രേഖപ്പെടുത്തിയിരുന്നു.
അമിതാഭ് ബച്ചന്‍റെ ട്വിറ്റർ ഹാക്ക് ചെയ്തു : അക്കൗണ്ടിൽ ബച്ചനു പകരം ഇമ്രാൻ ഖാൻ - ഹാക്ക്
പാകിസ്ഥാനോട് കൂറ് പുലർത്തുന്ന തുർക്കി കേന്ദ്രീകൃത ഹാക്കിങ് സംഘടന ഐല്‍ദിസ് തിം ആണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന
ഹാക്ക്
അക്കൗണ്ടിന്റെ കവര്‍ ചിത്രവും മാറ്റപ്പെട്ടു. ഐല്‍ദിസ് തിം എന്ന പേരും ചിഹ്നവും കഴുകന്റെ ചിത്രവുമാണ് കവര്‍ ചിത്രമായി നല്‍കിയത്.
ഹാക്ക് ചെയ്യപ്പെട്ടെന്ന് മനസിലായി നിമിഷങ്ങള്‍ക്കകം ബച്ചന്‍റെ ട്വിറ്റര്‍ ആക്കൗണ്ട് ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല. സംഭവത്തേക്കുറിച്ച് ബച്ചൻ പ്രതികരിച്ചിട്ടില്ല.