ഓര്‍ഡര്‍ ചെയ്ത് ഒറ്റ ദിവസം കൊണ്ട് തന്നെ ഉല്‍പന്നങ്ങള്‍ ഉപഭോക്താക്കളിലേക്കെത്തിക്കാന്‍ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്പനിയായ ആമസോണ്‍. കമ്പനിയുടെ പ്രൈം ഉപഭോക്താക്കള്‍ക്കായിരിക്കും ഈ സേവനം ലഭിക്കുക. പല രാജ്യങ്ങളിലും ഈ പദ്ധതി നടപ്പിലാക്കിയെങ്കിലും ഇന്ത്യയില്‍ കുറച്ച് കഴിഞ്ഞേ ഈ സേവനം ലഭ്യമാകു.
ഒറ്റദിവസം കൊണ്ട് ഡെലിവറി നടത്താനൊരുങ്ങി ആമസോണ്‍ - ഉല്‍പന്നം
നിലവില്‍ പല രാജ്യങ്ങളിലും ഈ സേവനം ലഭ്യമാകുന്നുണ്ട്
നിലവില്‍ രാജ്യത്തിന്‍റെ പ്രമുഖ നഗരങ്ങളിലെല്ലാം കമ്പനിയുടെ പ്രൈം ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഉല്‍പന്നങ്ങള്‍ രണ്ട് ദിവസത്തിനുള്ളില്‍ ലഭിക്കുന്നുണ്ട്. ഈ ഉല്‍പന്നങ്ങളായിരിക്കും ഒറ്റ ദിവസത്തിനുള്ളില്‍ എത്തിക്കുന്ന ഉല്‍പന്നങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്.
എന്നാല്‍ കമ്പനിയിടെ പുതിയ പരിഷ്ക്കാരങ്ങളോട് വിയോജിപ്പുമായി ഒരുസംഘം ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. ജോലിയുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുമ്പോള്‍ ഇത്തരത്തിലുള്ള പരിഷ്ക്കാരങ്ങള്‍ വീണ്ടും സമ്മര്‍ദത്തിലേക്ക് തള്ളിവിടുമെന്നാണ് ജീവനക്കാരുടെ പക്ഷം