ഡെബിറ്റ് കാര്‍ഡില്ലാതെ പുതിയ ഓണ്‍ലൈന്‍ പണമിടപാടിന് സംവിധാനമൊരുക്കി പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്കായി ആമസോണ്‍ പേ എന്ന പുതിയ യുപിഐ സംവിധാനമാണ് ആമസോണ്‍ അവതരിപ്പിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ പണമിടപാടിന് പുതിയ സംവിധാനവുമായി ആമസോണ്‍ - ആമസോണ്‍ പേ
ബാങ്ക് അക്കൗണ്ടിന്‍റെയോ ഡെബിറ്റ് കാര്‍ഡിന്‍റെയോ സഹായം ഇല്ലാതെ തന്നെ അമസോണ്‍ പേയിലൂടെ ഓണ്‍ലൈനായി പണമിടപാട് നടത്താവുന്നതാണ്.

ആക്സിസ് ബാങ്കിന്‍റെ സഹകരണത്തോടെയാണ് പുതിയ പദ്ധതിക്ക് ആമസോണ്‍ രൂപംനല്‍കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ടിന്‍റെയോ ഡെബിറ്റ് കാര്‍ഡിന്‍റെയോ സഹായം ഇല്ലാതെ തന്നെ ആമസോണ്‍ പേയിലൂടെ ഓണ്‍ലൈനായി പണമിടപാട് നടത്താവുന്നതാണ്. പദ്ധതി ആമസോണിന്‍റെ ചരിത്രത്തിലെ ഒരു പ്രധാന നാഴികക്കല്ലായിരിക്കുമെന്ന് ആമസോൺ പേ ഡയറക്ടർ വികാസ് ബൻസാൽ അഭിപ്രായപ്പെട്ടു.
ഒറ്റ ക്ലിക്കിലുടെ ആമസോണ്‍ പേയിലൂടെ പണമിടപാട് നടത്താവുന്നതാണ്. ഇതിലൂടെ ഇടപാടുകൾ കൂടുതൽ ലളിതമാക്കുന്നിനോടൊപ്പം വേഗവും വർധിപ്പിക്കും. ആന്‍ഡ്രോയിഡ് മൊബൈൽ ഫോണിൽ നിന്നും ആമസോൺ ലോഗ് ഇൻ ചെയ്തശേഷം ഷോപ് ചെയ്യാൻ പേയ്മെന്‍റ് മാർഗ്ഗമായി യുപിഐ തെരഞ്ഞെടുക്കാവുന്നതാണ്.