തിരുവനന്തപുരം: അമരവിളയ്ക്ക് സമീപം അർദ്ധരാത്രി റെയിൽവേ ട്രാക്കിലേക്ക് ബൈക്ക് ഓടിച്ചു കയറ്റി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയേയും യുവാവിനെയും റെയിൽവെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെ ചോദ്യം ചെയ്തു വരുന്നതായും ആത്മഹത്യാ ശ്രമം തന്നെയാകാമെന്നാണ് പ്രാഥമിക നിഗമനമെന്നും ആർപിഎഫ് ഉദ്യോഗസ്ഥൻ അറിയിച്ചു.
റെയിൽവേ ട്രാക്കിലെ ആത്മഹത്യാശ്രമം; യുവതി യുവാക്കള്‍ അറസ്റ്റിൽ - ആത്മഹത്യാശ്രമം
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അമരവിള എയ്തുകൊണ്ടാൻ കാണി ലെവൽ ക്രോസിനു സമീപം യുവാവ് യുവതിയുമായി ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയത്.

railway
കഴിഞ്ഞ ഞായറാഴ്ച രാത്രി 12 മണിയോടെയാണ് അമരവിള എയ്തുകൊണ്ടാൻ കാണി ലെവൽ ക്രോസിനു സമീപം ഇരുവരും ട്രാക്കിലൂടെ ബൈക്ക് ഓടിച്ചു പോയത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഗേറ്റ് കീപ്പർ ഉടൻ തന്നെ സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ചെന്നൈ- ഗുരുവായൂർ എക്‌സ്പ്രസ് എത്തുന്നതിന് തൊട്ടു മുൻപാണ് സംഭവം നടന്നത്. തുടർന്ന് ആർപിഎഫ് പരിശോധന നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായിരുന്നില്ല.