തിരുവനന്തപുരം: ശബരിമല വിഷയം എൽഡിഎഫ് ലോകസഭ തിരഞ്ഞെടുപ്പിൽ പറയണമായിരുന്നു എന്ന് നിയുക്ത എംപി എ എം ആരിഫ്. ജനങ്ങളുടെ തെറ്റിദ്ധാരണ മാറ്റാൻ ശബരിമല വിഷയവും എൽഡിഎഫ് പ്രചാരണത്തിൽ ഉന്നയിക്കണമായിരുന്നു എന്നാണ് ഇപ്പോൾ തോന്നുന്നത്. തൊട്ടാൽ പൊള്ളുന്ന വിഷയമായതിനാൽ നേതാക്കൾ പലയിടത്തും ശബരിമലയെ കുറിച്ച് പറഞ്ഞില്ല.
തെരഞ്ഞെടുപ്പിൽ ശബരിമല വിഷയം പ്രചാരണ വിഷയം ആക്കേണ്ടിയിരുന്നു: എ എം ആരിഫ് - ലോകസഭ തിരഞ്ഞെടുപ്പിൽ
ലോക്സഭ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്‍റെ പ്രചാരണത്തിൽ ശബരിമല ഉൾപ്പെടുത്തണമായിരുന്നു. സുപ്രീംകോടതിയുടെ വിഷയമായതിനാലാണ് സർക്കാർ സൂക്ഷ്മത പുലർത്തിയത്
എ എം ആരിഫ്
സുപ്രീംകോടതിയുടെ വിഷയമായതിനാലാണ് സർക്കാർ സൂക്ഷ്മത പുലർത്തിയതെന്ന് എ എം ആരിഫ് അഭിപ്രായപ്പെട്ടു. 'മോദി പേടി' കേരളത്തെ ബാധിക്കാൻ ഇടയുണ്ടെന്ന് നേരത്തെ തോന്നിയിരുന്നു. മോദിക്കെതിരെ ഉണ്ടായ ന്യൂനപക്ഷ ഏകീകരണം കോൺഗ്രസിന് ഗുണമായി. എന്നാൽ മറ്റ് സ്ഥലങ്ങളിൽ യുഡിഎഫിന് അനുകൂലമായി ഉണ്ടായ ന്യൂനപക്ഷ ഏകീകരണം ആലപ്പുഴയിൽ ഉണ്ടായില്ലെന്നും എ എം ആരിഫ് തിരുവനന്തപുരത്ത് പറഞ്ഞു.