എറണാകുളം: ആലുവയിലും പരിസരങ്ങളിലും കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന, ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി അഷ്റഫിനെയാണ് ആലുവ റേഞ്ച് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. 20 ചെറിയ പോളിത്തീൻ കവറുകളിൽ പാക്ക് ചെയ്ത നിലയിൽ 160 ഗ്രാം കഞ്ചാവ് ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. വിദ്യാർഥികൾക്കും യുവാക്കൾക്കുമാണ് ഇയാൾ പ്രധാനമായും കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. ഇവരുടെ ഇടയിൽ "മരുന്നുകാരൻ അഷറൂട്ടിക്കാ" എന്ന പേരിലാണ് ഇയാൾ അറിയപ്പെടുന്നത്.
കഞ്ചാവുമായി ഇടപ്പള്ളി സ്വദേശി പിടിയിൽ - മയക്ക് മരുന്ന്
പുതു തലമുറയെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വിപണനം നടത്തിയിരുന്ന ഇടപ്പള്ളി സ്വദേശി പിടിയിൽ. മരുന്നുകാരൻ അഷറൂട്ടിക്ക എന്നപേരിൽ ഇടപാടുകാരിൽ അറിയപ്പെട്ടിരുന്ന അഷറഫിനെയാണ് ആലുവ എക്സൈസ് സംഘം അറസ്റ്റു ചെയ്തത്.
അറസ്റ്റിലായ മരുന്നുകാരൻ അഷറൂട്ടിക്കാ എന്ന ഇടപ്പള്ളി വട്ടേക്കുന്നം സ്വദേശി അഷ്റഫ്
ഡിസ്കൗണ്ട് നിരക്കിൽ തയ്യാറാക്കിയ ചെറു പാക്കറ്റുകളാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. ആലുവ അമ്പാട്ടുകാവ് ബസ് സ്‌റ്റോപ്പിന് സമീപം കഞ്ചാവുമായി കസ്റ്റമേഴ്സിനെ കാത്ത് നിന്നിരുന്ന ഇയാളുടെ അടുത്തേക്ക് കഞ്ചാവ് വാങ്ങുവാൻ എന്ന വ്യാജേന ന്യൂജനറേഷൻ സ്റ്റൈലിൽ എത്തിയ ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമാണ് ഇയാളെ കുടുക്കിയത്. ഇതിന് മുമ്പും ആലുവ എക്സൈസ് ഇയാളെ കഞ്ചാവുമായി കസ്റ്റഡിയിൽ എത്തിട്ടുള്ളതായി ഇൻസ്പെക്ടർ ടികെ. ഗോപി അറിയിച്ചു. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.