ന്യൂഡല്‍ഹി:സ്‌ത്രീ ശാക്‌തീകരണം ലക്ഷ്യമിട്ട് ബജറ്റില്‍ നിര്‍ണായക പ്രഖ്യാപനം. സ്ത്രീകളെ സാമ്പത്തികമായി ശാക്‌തീകരിക്കാനുള്ള പദ്ധതികളാണ് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. സ്‌ത്രീകളുടെ 88 വന്‍കിട ഉത്‌പാദന സംരംഭങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
ആയിരക്കണക്കിന് സ്‌ത്രീകളെ അംഗങ്ങളാക്കി സംരംഭം ആരംഭിക്കാനാണ് തീരുമാനം. മഹിള സമ്മാന്‍ സേവിങ്സ് പത്ര എന്ന പേരില്‍ വനിതകള്‍ക്കായി പ്രത്യേക നിക്ഷേപ പദ്ധതി ആരംഭിക്കും. 2025 മാർച്ച് വരെ രണ്ട് വർഷത്തേക്ക് സ്‌ത്രീകളുടെ പേരില്‍ രണ്ട് ലക്ഷം രൂപ വരെ നിക്ഷേപിക്കാനുള്ള സൗകര്യം ഒരുക്കുന്നതാണ് പദ്ധതി.