ദേശീയപാത വികസനം; സംസ്ഥാനം നിശ്ചയിക്കുന്ന തുക നല്‍കാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി - ദേശീയപാത വികസനം
സംസ്ഥാനത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇതെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര തുകയാണ് കേരളത്തിലെന്നും മന്ത്രി
![ദേശീയപാത വികസനം; സംസ്ഥാനം നിശ്ചയിക്കുന്ന തുക നല്‍കാന്‍ തയ്യാറെന്ന് കേന്ദ്രമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3528579-thumbnail-3x2-nithing-gadgari.jpg)
തിരുവനന്തപുരം: ദേശീയപാത വികസനകാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിശ്ചയിക്കുന്ന തുക നല്‍കാന്‍ കേന്ദ്രം തയ്യാറാണെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. തിരുവനന്തപുരത്ത് സ്വകാര്യ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മന്ത്രി. കേരളത്തിന്‍റെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഈ പരിഗണന. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാര നിരക്കാണ് കേരളത്തിലുള്ളത്. ഇത് പലപ്പോഴും പദ്ധതി വൈകുന്നതിന് കാരണമാവുന്നു. 80 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കിയാൽ മാത്രമേ പദ്ധതിക്ക് അനുമതി നൽകാവു. ദേശീയപാത വികസനത്തിൽ എല്ലാ പ്രോജക്റ്റുകള്‍ക്കും ഒരേ പരിഗണനയാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.