ചൂടിനെ നേരിടാൻ ചാണകം മെഴുകിയ കാർ - Driver
വില കൂടിയ കാറ് മുഴുവന്‍ ചാണകം മെഴുകിയാണ് അഹമ്മദാബാദുകാരിയായ സേജല്‍ ഷാ ചൂടിനെ പ്രതിരോധിക്കുന്നത്
![ചൂടിനെ നേരിടാൻ ചാണകം മെഴുകിയ കാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3345353-225-3345353-1558448590363.jpg)
ഗാന്ധിനഗര്‍:പൊള്ളുന്ന വേനലിൽ വാഹനത്തിലെ ചൂടു കുറയ്ക്കാൻ വ്യത്യസ്തമായ രീതിയുമായി എത്തിയിരിക്കുകയാണ് അഹമ്മദാബാദുകാരിയായ സേജൽ ഷാ. ചൂടിനെ നേരിടാൻ ചാണകം മെഴുകിയ കാറാണ് സോജല്‍ അവതരിപ്പിക്കുന്നത്.
പൂർണമായും ചാണകത്തിൽ പൊതിഞ്ഞ രൂപത്തിലെത്തിയ കാറിന്റെ ചിത്രം ഫേസ്ബുക്കിൽ വൈറൽ ആയിരുന്നു. ചിത്രം വലിയ ചർച്ചയ്ക്കും വഴിയൊരുക്കിയിരുന്നു. ചാണകത്തിൽ പൊതിഞ്ഞ കാർ ഒരു സ്ത്രീയുടെയാണെന്നും ചാണകത്തിന്റെ ഏറ്റവും നല്ല ഉപയോഗമാണിതെന്നുമാണ് ചിത്രം ഷെയർ ചെയ്ത രൂപേഷ് ഗൗരങ്ക ദാസ് ഫേസ്ബുക്കിൽ കുറിച്ചു.
എന്നാൽ വിലകൂടിയ കാർ ചാണകത്തിൽ മുക്കിയതിനെ തുടർന്ന് ഒരുപാട് വിമർശനങ്ങളും ചിത്രത്തെ തേടിയെത്തിയിട്ടുണ്ട്. ഭിത്തികളിലും മതിലിലുമെല്ലാം ചാണകം മെഴുകുന്നത് ഇന്ത്യയിൽ പലയിടങ്ങളിലും സഹജമാണ്. വേനലിൽ വീട് തണുപ്പിക്കാനും മഞ്ഞ് കാലത്ത് വീട് ചൂടാക്കാനും ഇത് സഹായിക്കുന്നു.