കേദാര്‍നാഥ്: കാഷായവേഷത്തില്‍ ഗുഹയില്‍ ധ്യാനനിരതനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് കിലോമീറ്ററുകള്‍ നീണ്ട ട്രക്കിങിന് ശേഷമാണ് കേദാര്‍നാഥിനടുത്തുള്ള ഗുഹയില്‍ ധ്യാനത്തിനായി മോദി എത്തിച്ചേര്‍ന്നത്. ധ്യാനത്തിലിരിക്കുന്ന മോദിയുടെ സമീപത്തേക്ക് നാളെ രാവിലെ വരെ മറ്റു വ്യക്തികളെയോ മാധ്യമങ്ങളെയോ കടത്തിവിടില്ല.
കേദാര്‍നാഥിലെ ഗുഹയില്‍ ധ്യാനനിരതനായി മോദി - ബദരീനാഥ്
കേദാര്‍നാഥും പരിസരപ്രദേശങ്ങളും കനത്ത സുരക്ഷയില്‍
file
രാവിലെ പ്രധാനമന്ത്രി കേദാര്‍നാഥ് സന്ദര്‍ശിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് കേദാര്‍നാഥിലും പരിസരപ്രദേശങ്ങളിലും ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ നാലാം തവണയാണ് മോദി കേദാര്‍നാഥ് സന്ദര്‍ശിക്കുന്നത്. നാളെ രാവിലെ ബദരീനാഥ് ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.