കേരളം

kerala

ETV Bharat / briefs

അഫ്ഗാൻ സൈന്യം ഏഴ് താലിബാൻ തീവ്രവാദികളെ വധിച്ചു - Afghan forces

ഇന്നലെ വൈകിട്ട് തീവ്രവാദികൾ ചെക്ക്പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് കണ്ഡഹാർ പ്രവിശ്യയിലെ സുരക്ഷാ സേന അഞ്ച് താലിബാൻ തീവ്രവാദികളെ വധിച്ചിരുന്നു.

Afghan forces kill 7 Taliban terrorists during clashes in Uruzgan province
Afghan forces kill 7 Taliban terrorists during clashes in Uruzgan province

By

Published : Jul 5, 2020, 4:55 PM IST

കാബൂൾ: മധ്യ പ്രവിശ്യയായ ഉറുസ്ഗാനിൽ സൈനിക പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയതിന് അഫ്ഗാൻ ദേശീയ സൈന്യം ഏഴ് താലിബാൻ തീവ്രവാദികളെ വധിച്ചു. നാല് പേർക്ക് പരിക്കേറ്റു. 205-ാമത്തെ അറ്റൽ കോർപ്‌സ് വക്താവാണ് ഇക്കാര്യം അറിയിച്ചത്. ‘മധ്യ ഉറുസ്‌ഗാൻ പ്രവിശ്യയിലെ ട്രിങ്കോട്ട്, ഖാസ് ഉറുസ്‌ഗാൻ, ചോര ജില്ലകളിലെ അഫ്ഗാൻ ദേശീയ ആർമി പോസ്റ്റുകളെ താലിബാൻ തീവ്രവാദികൾ ഇന്നലെ രാത്രി ആക്രമിച്ചു. ഏഴ് തീവ്രവാദികൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.’ സാദിഖ് ഇസ്സ പറഞ്ഞു. സംഭവത്തെക്കുറിച്ച് താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കൂടാതെ ഇന്നലെ വൈകിട്ട് തീവ്രവാദ സംഘടന ചെക്ക്പോസ്റ്റുകൾക്ക് നേരെ ആക്രമണം നടത്തിയതിനെ തുടർന്ന് കണ്ഡഹാർ പ്രവിശ്യയിലെ സുരക്ഷാ സേന അഞ്ച് താലിബാൻ തീവ്രവാദികളെ വധിച്ചിരുന്നു. ഫെബ്രുവരിയിൽ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികളുമായി സമാധാന കരാർ ഒപ്പിട്ടിട്ടും സായുധ ആക്രമണവും ബോംബ് സ്‌ഫോടനവും താലിബാൻ തുടരുകയാണ്.

ABOUT THE AUTHOR

...view details