ന്യൂഡല്‍ഹി: 2027-ലെ എഎഫ്‌സി ഏഷ്യാ കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച് ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങള്‍. ഇന്ത്യക്ക് പുറമെ ഇറാന്‍, ഖത്തര്‍, സൗദി അറേബ്യ, ഉസ്ബൈക്കിസ്ഥാനന്‍ എന്നീ രാജ്യങ്ങളാണ് ടൂര്‍ണമെന്‍റ് നടത്താനായി മുന്നോട്ട് വന്നിരിക്കുന്നത്. 2021ലെ എഎഫ്‌സി ഏഷ്യാ കപ്പിന്‍റെ ഭാഗമായി അന്തിമ തീരുമാനം പുറത്ത് വിടുമെന്ന് ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അധികൃതര്‍ വ്യക്തമാക്കി.
2027ലെ എഎഫ്‌സി ഏഷ്യാ കപ്പ്; സന്നദ്ധത അറിയിച്ച് ഇന്ത്യയും - എഎഫ്‌സി ഏഷ്യാ കപ്പ് വാര്‍ത്ത
ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളാണ് 2027ലെ എഎഫ്‌സി ഏഷ്യാ കപ്പിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിട്ട് രംഗത്ത് വന്നിരിക്കുന്നത്
എഎഫ്സി ഏഷ്യാ കപ്പ്
ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ച അഞ്ച് രാജ്യങ്ങളോടും എഎഫ്‌സി പ്രസിഡന്‍റ് ഷെയ്ഖ് സല്‍മാന്‍ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ നന്ദി പറഞ്ഞു. ഖത്തറിനും ഇറാഖിനും ഇതിനകം രണ്ട് തവണ ടൂര്‍ണമെന്‍റ് നടത്തി പരിചയമുണ്ട്.