പത്തനംതിട്ട: കോന്നി നിയമസഭാ മണ്ഡലത്തിൽ ജയിക്കാൻ കഴിയുമെന്ന് ഉറപ്പുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുമെന്ന് അടൂർ പ്രകാശ് എം പി. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകളിൽ തനിക്ക് ഉത്തരവാദിത്വമില്ല. സാമുദായിക പരിഗണനയുടെ പേരിൽ മാത്രം കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തുമെന്ന് കരുതുന്നില്ല. ഇവിടെ വിജയമാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.
കോന്നിയില്‍ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കും: അടൂര്‍ പ്രകാശ് - konni
വിജയിക്കാൻ കഴിയുമെന്ന് തനിക്ക് കൂടി ഉറപ്പുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കും എന്നാൽ സ്ഥാനാർത്ഥി ആരെന്ന് നിശ്ചയിക്കേണ്ടത് പാർട്ടിയാണെന്നും അടൂർ പ്രകാശ്.
കോന്നി നിയമസഭാ മണ്ഡലത്തിൽ ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കും അടുർ പ്രകാശ് കോന്നി നിയമസഭാ മണ്ഡലം
വിജയിക്കാൻ കഴിയുമെന്ന് തനിക്ക് കൂടി ഉറപ്പുള്ള ഒരാളെ സ്ഥാനാർത്ഥിയാക്കും. എന്നാൽ സ്ഥാനാർഥി ആരെന്ന് നിശ്ചയിക്കേണ്ടത് പാർട്ടിയാണെന്നും അടുർ പ്രകാശ് പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരം ഉണ്ടായത് പ്രത്യേക സാഹചര്യത്തിലാണ്. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ അത്തരം സാഹചര്യങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.