കേരളം

kerala

ETV Bharat / briefs

പ്രളയസഹായമില്ല , ആദിവാസി യുവതികൾ കുത്തിയിരുപ്പ് സമരത്തിൽ - കുത്തിയിരിപ്പ് സമരം.

കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുളംമാങ്കുഴി നിവാസികളായ ദീപാ പ്രശാന്തും ,സ്വപ്ന രാജുവും അടിമാലി ട്രൈബൽ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാനുളള സർക്കാർ സഹായം ലഭിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് യുവതികൾ പറയുന്നത്.

കുത്തിയിരുപ്പ് സമരം നടത്തുന്ന ആദിവാസി യുവതികൾ

By

Published : Feb 18, 2019, 1:36 PM IST

പ്രളയത്തിൽ തകർന്ന വീട് പുനർനിർമ്മിക്കാൻ ധന സഹായം ലഭിക്കാത്തതിന്‍റെ പേരിൽ ആദിവാസി യുവതികൾ കുത്തിയിരുപ്പ് സമരം നടത്തുന്നു. അടിമാലി കുളമാൻകുഴി ആദിവാസിമേഖലയിലെ ദീപ പ്രശാന്ത്,സ്വപ്ന രാജു എന്നിവരാണ് അടിമാലി ട്രൈബൽ ഓഫീസിനു മുമ്പിൽ കുത്തിയിരുപ്പു സമരം നടത്തുന്നത്. ഭവന നിർമ്മാണത്തിനുള്ള ധനസഹായം ലഭിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്നാണ് യുവതികളുടെ നിലപാട്.

കുത്തിയിരുപ്പ് സമരം നടത്തുന്ന ആദിവാസി യുവതികൾ
കഴിഞ്ഞ ശനിയാഴ്ച മുതലാണ് കുളംമാങ്കുഴി നിവാസികളായ ദീപാ പ്രശാന്തും ,സ്വപ്ന രാജുവും അടിമാലി ട്രൈബൽ ഓഫീസിനു മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. കഴിഞ്ഞ മഴക്കാലത്താണ് ഇവരുടെ വീടുകൾ വാസയോഗ്യമല്ലാത്ത വിധം തകർന്നത്. ആദ്യം അടിമാലിയിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേക്കും പിന്നീട് ആദിവാസി കോളനിയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റിഹാളിലേക്കും യുവതികൾ താമസം മാറി. കഴിഞ്ഞ ആറ് മാസത്തോളമായി കുട്ടികളുമായി ഈ കമ്മ്യൂണിറ്റിഹാളിൽ താമസം തുടരുകയാണ്. ഭവന നിർമ്മാണത്തിനുള്ള ധനസഹായം ജനുവരി 15നകം നൽകാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചിരുന്നു. എന്നാൽ പണം ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് സമരം ആരംഭിക്കാൻ തീരുമാനിച്ചതെന്ന് ദീപ പറഞ്ഞു.

പലരിൽ നിന്നായി കടംവാങ്ങിയ 16000 രൂപ ഉപയോഗിച്ച് വീടിന്‍റെ അടിത്തറയുടെ നിർമ്മാണം ദീപ പൂർത്തീകരിച്ചിട്ടുണ്ട്. സർക്കാർ സഹായം ലഭിക്കാതെ ഇനി മുന്നോട്ട് പോകാനാകില്ലെന്നാണ് യുവതികൾ പറയുന്നത്. അതേസമയം ക്യാമ്പുകളിൽ താമസിക്കുന്നവർക്ക് അനുവദിച്ച 10000 രൂപ ഇരുവർക്കും നൽകിയതാണെന്നും, ഭൂമിയുടെ കൈവശരേഖ പൂർണമായും നൽകാത്തതിനാലാണ് ധനസഹായം ലഭിക്കാൻ കാലതാമസം വരുന്നതെന്നും അടിമാലി ട്രൈബൽ ഓഫീസർ പറഞ്ഞു . അടിമാലി ഓഫീസിനു കീഴിൽ തകർന്ന 30 വീടുകൾക്കുമുളള ധനസഹായവിതരണം നടന്നുവരികയാണെന്നും ഓഫീസർ അറിയിച്ചു.

ABOUT THE AUTHOR

...view details