മലപ്പുറം: വാഴക്കാട് ഹൈസ്‌ക്കൂളിന് മുമ്പില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. നൂഞ്ഞിക്കര കോഴിശേരി നൗഷാദാണ് (31) മരിച്ചത്. പരിക്കേറ്റ സഹോദരൻ ചികിത്സലാണ്.
മലപ്പുറം വാഴക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു - Accident
അപകടത്തിൽ ചികിൽസയിലായിരുന്ന നൗഷാദാണ് മരിച്ചത്

ഓട്ടോ
മലപ്പുറം വാഴക്കാട് കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു
സഹോദരനൊപ്പം വീട്ടിലേക്ക് പോവുകയായിരുന്ന ഓട്ടോയിലേക്ക് എതിർദിശയിൽ വന്ന കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന ഓട്ടോയിൽ ഡ്രൈവർ അര മണിക്കൂർ കുടുങ്ങിക്കിടന്നു. മറ്റൊരു വണ്ടി ഉപയോഗിച്ച് വാഹനം വലിച്ച് നിവർത്തിയാണ് ഡ്രൈവറെ പുറത്തെടുത്തത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതായാണ് അപകട കാരണമായി നാട്ടുകാർ പറയുന്നത്. മരിച്ച നൗഷാദിന്‍റെ മൃതദേഹം വാഴക്കാട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കി.
Last Updated : Jun 14, 2019, 3:47 AM IST