ഒഡീഷയില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു - ഭുവനേശ്വര്‍
കാളഹണ്ഡി ജില്ലയിലെ ജാറിങ്ങിന് സമീപം ദേശീയ പാതയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം
ഭുവനേശ്വര്‍: കാറും ട്രക്കും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഒഡീഷയിലെ കാളഹണ്ഡി ജില്ലയിലെ ജാറിങ്ങിന് സമീപം ദേശീയ പാതയില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വിശാഖപട്ടണത്ത് നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയിലായിരുന്നു കുടുംബം. മരിച്ചവരില്‍ മൂന്നു പേരെ തിരിച്ചറിഞ്ഞു. ജുനഹറിലെ ഖുര്‍സേല്‍ഗുഡ സ്വദേശികളായ അശുതോഷ് ബെഹെറ, സഹോദരന്‍ ജഗനാഥ് ബെഹെറ, മകന്‍ വിക്കി എന്നിവരാണ് മരിച്ചത്. മരുമകള്‍ നിവിയയേയും സഹായിയേയും ഭവാനി പാറ്റ്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.