കേരളം

kerala

ETV Bharat / briefs

കെഎസ്ആർടിസി ബസ് പാടത്തേക്ക് മറിഞ്ഞു; ഏഴ് പേർക്ക്  പരിക്ക്

മദ്യപിച്ച് ബസിന് മുന്നിൽ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിഞ്ഞത്.

കെഎസ്ആർടിസി ബസ്സ് പാടത്തേക്ക് മറിഞ്ഞു; 7 പേർക്ക്  പരിക്ക്

By

Published : May 2, 2019, 10:00 PM IST

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിൽ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഓമല്ലുർ മഞ്ഞനിക്കര പാലത്തിന് സമീപം രാത്രി 7. 30 ഓടെയാണ് അപകടമുണ്ടായത്. മദ്യപിച്ച് ബസിന് മുന്നിൽ കയറിയ ആളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നിയന്ത്രണം വിട്ട ബസ് പാടത്തേക്ക് മറിയുകയായിരുന്നു. സംഭവ സമയം ഡ്രൈവറും കണ്ടക്ടറുമടക്കം എട്ട് പേർ മാത്രമാണ് ബസിൽ ഉണ്ടായിരുന്നത്. ഏഴ് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ABOUT THE AUTHOR

...view details