കേരളം

kerala

ETV Bharat / briefs

മോദിപ്രഭയില്‍ അബുദബി ടവറും - ADNOC Group Tower

അബുദബി അഡ്നോക് ടവറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം തെളിയിച്ചു.

pm

By

Published : May 31, 2019, 9:56 AM IST

അബുദബി: സത്യപ്രതിജ്ഞാ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപം തെളിച്ച് അബുദബിയിലെ അഡ്നോക് ഗ്രൂപ്പ് ടവര്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള അഭേദ്യമായ ബന്ധം സൂചിപ്പിക്കാനായാണ് അബുദബി കിരീടാവകാശി മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെയും മോദിയുടെയും ചിത്രങ്ങളില്‍ അബുദാബി ടവര്‍ ഇന്നലെ അണിഞ്ഞൊരുങ്ങിയത്. രണ്ടാം തവണ മോദി ഇന്ത്യന്‍ പ്രധാനമന്ത്രിപദത്തിലെത്തുമ്പോള്‍ ഇന്ത്യ- അബുദബി ബന്ധത്തിന്‍റെ സുവര്‍ണ കാലമാണ് വരാന്‍ പോകുന്നതെന്നാണ് പ്രതീക്ഷയെന്ന് യു എ ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്ദീപ് സിങ് സൂരി ട്വിറ്റില്‍ കുറിച്ചു. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും നരേന്ദ്ര മോദിയും തമ്മിലുള്ള കരാര്‍ പ്രകാരം ഇന്ത്യയിൽ എണ്ണസംഭരണം നടത്തുന്ന അബുദബി നാഷണല്‍ ഓയിൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് അഡ്നോക് ഗ്രൂപ്പ് ടവര്‍.

ABOUT THE AUTHOR

...view details