പാകിസ്ഥാൻ പിടിയിലായ ഇന്ത്യൻ വിങ് കമാന്റർ അഭിന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറി. വൈകിട്ട് അഞ്ചരയോടെ വാഗാ അതിർത്തിയലായിരുന്നു കൈമാറ്റം. ഇന്ത്യൻ എയർവൈസ് മാർഷൽ രവി കപൂറും ആർജികെ കപൂറുമാണ് ഇന്ത്യയ്ക്ക് വേണ്ടി ഔദ്യോഗികമായി അഭിനന്ദനെ ഏറ്റുവാങ്ങിയത്. ഒപ്പം അഭിനന്ദന്റെ മാതാപിതാക്കളും ബന്ധുക്കളും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയരുന്നു. ഇന്ത്യൻ പോരാളിയെ കൈമാറുന്ന വാഗാ അതിർത്തിക്ക് സമീപം ആയിരക്കണക്കിന് പൊതുജനങ്ങളാണ് എത്തിച്ചേർന്നത്.
അഭിനന്ദൻ തിരിച്ചെത്തി, അഭിമാനത്തിൽ രാജ്യം - balakot
സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് അഭിനന്ദനെ കൈമാറുന്നതെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റേയും ജനീവാ കരാറിന്റേയും ഭാഗമായാണ് ഇത്രയും വേഗം നടപടികൾ പൂർത്തിയായതെന്നാണ് വിലയിരുത്തലുകൾ. അമേരിക്കയും സൗദിയും ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു.
പാകിസ്ഥാൻ ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് അഭിന്ദിനെ കൈമാറിയതെങ്കിലും ഇന്ത്യ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് ഒഴിവാക്കിയിരുന്നു. പ്രോട്ടോക്കോൾ നടപടികൾ പൂർത്തിയാക്കിയ ശേഷം അഭിന്ദിനെ ഡൽഹിയിലേയ്ക്ക് കൊണ്ടു പോകും. വ്യോമ സേന ഔദ്യോഗികമായി മാധ്യമങ്ങളെ കാണുമെന്നും വിവരമുണ്ട്.
സമാധാന സന്ദേശത്തിന്റെ ഭാഗമായാണ് അഭിനന്ദനെ കൈമാറുന്നതെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചെങ്കിലും ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്റേയും ജനീവാ കരാറിന്റേയും ഭാഗമായാണ് ഇത്രയും വേഗം നടപടികൾ പൂർത്തിയായതെന്നാണ് വിലയിരുത്തലുകൾ. അമേരിക്കയും സൗദിയും ഉൾപ്പെടെ ഉള്ള രാജ്യങ്ങൾ ഇന്ത്യയ്ക്ക് ഒപ്പം നിന്നു.
ബുധനാഴ്ചയാണ് മിഗ് 21 വിമാനം തകർന്നു വീണതിനെ തുടർന്ന് ഇന്ത്യൻ വിംഗ് കമാന്ററെ പാകിസ്ഥാൻ പിടിയിലായത്.