തമിഴനാട്: തമിഴനാട്ടില്‍ ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. 3000ലധികം ആധാര്‍ കാര്‍ഡുകള്‍ തിരുത്തിറപ്പൂണ്ടിയിലെ പുഴയരികിലാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനെത്തിയ കുട്ടികളാണ് ഇത് കണ്ടത്.
ആധാര്‍ കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി - Tamil Nadu
പുഴയില്‍ കുളിക്കാനെത്തിയ കുട്ടികളാണ് കാർഡുകൾ കണ്ടത്
ആധാര്‍ കാര്‍ഡ്
ഇവർ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കാര്‍ഡുകള്‍ പരിശോധിച്ചു. 2013- 14 കാലയളവില്‍ നല്‍കിയ കാര്‍ഡുകളാണ് ഇവയെന്ന് കണ്ടെത്തി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.