നായ്പിറ്റാവ്: മ്യാൻമറിലുണ്ടായ മണ്ണിടിച്ചിലിൽ 96 പേർ മരിച്ചു. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുകയാണ്.അതിനാല്‍ മരണസംഖ്യ ഇനിയും വർധിക്കാനാണ് സാധ്യത. മൺസൂൺ മഴയെത്തുടർന്ന് രാവിലെ എട്ട് മണിക്ക് ജേഡ് ഖനന സ്ഥലത്ത് മണ്ണിടിയുകയായിരുന്നു. അഗ്നിശമനസേന രക്ഷാപ്രവർത്തനം തുടരുന്നു.
മ്യാൻമറില്‍ മണ്ണിടിച്ചിൽ ; 96 പേർ മരിച്ചു - മൺസൂൺ മഴ
മൺസൂൺ മഴയെത്തുടർന്ന് രാവിലെ എട്ട് മണിക്ക് ജേഡ് ഖനന സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടാവുകയായിരുന്നു. ജോലിസമയത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ നൂറുകണക്കിന് ഖനിത്തൊഴിലാളികൾ അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുള്ളതായി ടൗൺഷിപ്പ് പൊലീസ് പറഞ്ഞു.
മ്യാൻമറിലുണ്ടായ മണ്ണിടിച്ചിലിൽ 96 പേർ മരിച്ചു
ജോലിസമയത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ നൂറുകണക്കിന് ഖനിത്തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് മണ്ണിടിച്ചിൽ പതിവാണ്. 2015 നവംബറിൽ ഈ പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ 116 പേർ ആണ് മരിച്ചത്.