കേരളം

kerala

ETV Bharat / briefs

ബീഹാർ മന്ത്രിസഭയിൽ എട്ട് മന്ത്രിമാർ പുതുതായി ചുമതലയേറ്റു

അശോക് ചൗധരി, ശ്യാം രാജക്, ലക്ഷ്മേശ്വർ പ്രസാദ്, ബീമാ ഭാരതി, രാം സേവക് സിങ്, സഞ്ജയ് ഷാ, നീരജ് കുമാർ, നരേന്ദ്ര നാരായണ്‍ എന്നിവരാണ് പുതുതായി ചുമതലയേറ്റ  മന്ത്രിമാർ.

bihar

By

Published : Jun 2, 2019, 2:11 PM IST

പാറ്റ്ന: മന്ത്രിസഭ വികസിപ്പിച്ച് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജനതാദൾ യുണൈറ്റഡിന്‍റെ എട്ട് മന്ത്രിമാരാണ് മന്ത്രിസഭയിലേക്ക് പുതുതായി ചുമതലയേറ്റത്.

അശോക് ചൗധരി, ശ്യാം രാജക്, ലക്ഷ്മേശ്വർ പ്രസാദ്, ബീമാ ഭാരതി, രാം സേവക് സിങ്, സഞ്ജയ് ഷാ, നീരജ് കുമാർ, നരേന്ദ്ര നാരായണ്‍ എന്നിവരാണ് പുതുതായി ചുമതലയേറ്റ മന്ത്രിമാർ. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ലാൽജി ടാന്‍ഡന്‍ സത്യവാചകം ചെല്ലിക്കൊടുത്തു.

പ്രധാമന്ത്രി നരേന്ദ്രമോദിയുടെ പുതിയ മന്ത്രിസഭയിലേക്ക് ഒരു മന്ത്രിസ്ഥാനം മാത്രമേ ജെഡിയുവിന് ലഭിച്ചൂ എന്നതിന്‍റെ പേരിൽ ബിജെപിയും ജെഡിയുവും തമ്മിൽ വിള്ളലുണ്ടെന്ന് തരത്തിൽ വാർത്തകള്‍ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വെറും കിംവദന്തികളാണെന്ന് സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം പുതുതായി ചുമതലയേറ്റ ശ്യാം രജക് പറഞ്ഞു. ജെഡിയു ഒരിക്കലും എന്‍ഡിഎ ഉപേക്ഷിക്കില്ലെന്ന് ജെഡിയു നേതാവ് നീരജ് കുമാറും പ്രതികരിച്ചു.

ABOUT THE AUTHOR

...view details