കാര്‍ ട്രക്കിലിടിച്ച് എട്ട് അതിഥിതൊഴിലാളികള്‍ക്ക് പരിക്ക് - കാര്‍ ട്രക്കിലിടിച്ച് എട്ട് അതിഥിതൊഴിലാളികള്‍ക്ക് പരിക്ക്
മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്
accident
ലഖ്നൗ: ഉത്തര്‍പ്രദേശ് സംബാല്‍ ജില്ലയിലെ ഗുന്ന്വറില്‍ കാര്‍ ട്രക്കിലിടിച്ച് എട്ട് അതിഥി തൊഴിലാളികള്‍ക്ക് പരിക്കേറ്റു. അപകടം നടന്ന ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റ അഞ്ച് പേര്‍ ചികിത്സക്ക് ശേഷം ആശുപത്രി വിട്ടു. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ഗുന്ന്വര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ.കെ.കെ സരോജ് പറഞ്ഞു.