കേരളം

kerala

ETV Bharat / briefs

രാജസ്ഥാനിൽ 76 പേർക്ക് കൂടി കൊവിഡ് - Corona news rajasthan

ഇതുവരെ രാജസ്ഥാനിൽ 375 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ആകെ 12,646 കൊവിഡ് -19 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. 3064പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്

Rajasthan
Rajasthan

By

Published : Jun 25, 2020, 4:12 PM IST

ജെയ്പൂർ: രാജസ്ഥാനിൽ 76 പേർക്ക് കൂടി കൊവിഡ് -19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 16085 ആയി. വ്യാഴാഴ്ച കൊവിഡ് മരണം റിപ്പോർട്ട്‌ ചെയ്തിട്ടില്ല. ജയ്പൂരിലാണ് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയത്. അൽവാർ 13 ഉം കോട്ടയിൽ ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്തു. ബാർമർ, ധോൽപൂർ, ദുൻഗർപൂർ എന്നിവിടങ്ങളിൽ യഥാക്രമം ഏഴ്, ആറ്, അഞ്ച് കേസുകൾ റിപ്പോർട്ട് ചെയ്തു. ദവ്‌സയിൽ നാല് കേസുകളും ഹനുമാൻഗർഹ്, ജയ്‌സാൽമീർ എന്നിവിടങ്ങളിൽ മൂന്ന് കേസുകൾ വീതവും ഭരത്പൂർ, ബിക്കാനീർ, ജുഞ്ജുനു എന്നിവിടങ്ങളിൽ രണ്ട് കേസുകൾ വീതവും അജ്മീർ, ജലാവർ, നാഗൗർ, ഉദയ്പൂർ എന്നിവിടങ്ങളിൽ ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തു.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയ രണ്ടുപേരുടെ പരിശോധന ഫലം പോസിറ്റീവാണ്. ഇതുവരെ രാജസ്ഥാനിൽ 375 പേരാണ് കൊവിഡ് ബാധിച്ചു മരിച്ചത്. ആകെ 12,646 കൊവിഡ് -19 രോഗികൾ ഇതുവരെ സുഖം പ്രാപിച്ചു. 3064പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്.

ABOUT THE AUTHOR

...view details