കേരളം

kerala

ETV Bharat / briefs

മ്യാന്‍മറിലെ സൈനിക അട്ടിമറി; രണ്ട് മാസത്തിനിടെ 740 പേര്‍ കൊല്ലപ്പെട്ടു - മ്യാന്‍മറിലെ സൈനീക അട്ടിമറി

ഫെബ്രുവരി 1 നാണ് മ്യാൻമർ സൈന്യം സിവിലിയൻ സർക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്.

മ്യാന്‍മറിലെ സൈനീക അട്ടിമറി : 740 പേര്‍ കൊല്ലപ്പെട്ടു 740 people killed so far in Myanmar since Feb 1 military coup Myanmar military coup മ്യാന്‍മറിലെ സൈനീക അട്ടിമറി 740 പേര്‍ കൊല്ലപ്പെട്ടു
മ്യാന്‍മറിലെ സൈനീക അട്ടിമറി : 740 പേര്‍ കൊല്ലപ്പെട്ടു

By

Published : Apr 24, 2021, 9:44 AM IST

നേപ്യിഡോ:മ്യാന്‍മറില്‍ സൈനിക ആക്രമങ്ങള്‍ രൂക്ഷമായി തുടുരുന്നു. ഫെബ്രുവരി 1 മുതല്‍ രാജ്യത്തിന്‍റെ അധികാരം സേന ഏറ്റടുത്തതോടെ 740 പേർ കൊല്ലപ്പെട്ടതായി അസിസ്റ്റന്‍റ് അസോസിയേഷൻ ഫോർ പൊളിറ്റിക്കൽ പ്രിസൺസ് (എഎപിപി) പറയുന്നു.

ഏപ്രില്‍ 23 വരെയുള്ള കാലയളവില്‍ 745 പേര്‍ കൊല്ലപ്പെട്ടതായാണ് എഎപിപി സ്ഥിരീകരിക്കുന്നത്. 3,371 പേരാണ് നിലവില്‍ തടവില്‍ കഴിയുന്നത്. യാങ്കോണിലെ സാഞ്ചൗങ് ടൗൺഷിപ്പിലെ ഷ്വേ പൈ താർ ചോദ്യം ചെയ്യൽ കേന്ദ്രത്തിൽ നിന്ന് മോചിപ്പിക്കപ്പെട്ട 17കാരിയോട് ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി. ഇക്കാര്യം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും എഎപിപി പറഞ്ഞു.

മുന്‍പും സേനയുടെ ഭാഗത്ത് നിന്ന് സ്ത്രീകളോട് ഇത്തരം മോശം സമീപനം ഉണ്ടായിട്ടുണ്ട്. അതേസമയം, മ്യാൻമറിന്‍റെ സൈനിക നേതാവ് സീനിയർ ജനറൽ മിൻ ആംഗ് ഹേലിങ് ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 1 നാണ് മ്യാൻമർ സൈന്യം സിവിലിയൻ സർക്കാരിനെ അട്ടിമറിക്കുകയും ഒരു വർഷം നീണ്ട അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തത്. അട്ടിമറി ബഹുജന പ്രതിഷേധത്തിന് കാരണമായി

ABOUT THE AUTHOR

...view details