കേരളം

kerala

ETV Bharat / briefs

തെലങ്കാനയില്‍ കൊവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു

ഡോക്ടറെ ജൂണ്‍ 17നാണ് കൊവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ മരിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ തെലങ്കാന ചാപ്റ്റര്‍ ഭാരവാഹികള്‍

death
death

By

Published : Jun 22, 2020, 6:41 PM IST

ഹൈദരാബാദ്: എഴുപതുകാരനായ ഡോക്ടര്‍ തിങ്കളാഴ്ച കൊവിഡ്-19 ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡില്‍ ഒരു ആരോഗ്യപ്രവര്‍ത്തകന് ജീവന്‍ നഷ്ടപ്പെടുന്നത്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി സ്വകാര്യ ക്ലിനിക് നടത്തിവരികയായിരുന്ന ഡോക്ടറെ ജൂണ്‍ 17നാണ് കൊവിഡ് ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് കൊവിഡ് ബാധിച്ച് ഒരു ഡോക്ടര്‍ മരിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ തെലങ്കാന ചാപ്റ്റര്‍ ഭാരവാഹികള്‍ അറിയിച്ചു. രോഗിയില്‍ നിന്നാണ് ഡോക്ടര്‍ക്ക് രോഗം പിടിപെട്ടത്.

അതിനിടെ ജോലിഭാരം അധികമാണെന്ന് അറിയിച്ച് സര്‍ക്കാരിന്റെ കീഴിലുള്ള ഉസ്മാനിയ മെഡിക്കല്‍ കോളജിലെ ജനറല്‍ മെഡിസിന്‍ വിഭാഗത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മുപ്പത് വിദ്യാര്‍ഥികള്‍ മൂന്നാദിവസവും ജോലിയില്‍ പ്രവേശിക്കാതെ പ്രതിഷേധിച്ചു.

ഗണ്‍മാന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കൊവിഡ് പരിശോധനക്ക് വിധേയനായ ബിജെപി എംഎല്‍എ രാജാ സിങിന്‍റെ പരിശോധന ഫലം നെഗറ്റീവാണ്. ഇന്ന് തെലുങ്കാനയില്‍ 730 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം 7802 ആയി. 210 പേര്‍ക്കാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

ABOUT THE AUTHOR

...view details