കേരളം

kerala

ETV Bharat / briefs

സെപ്റ്റിക് ടാങ്ക് വ്യത്തിയാക്കുന്നതിനിടെ ഏഴ് പേർ ശ്വാസംമുട്ടി മരിച്ചു - വ്യത്തിയാക്കുന്നതിനിടെ

ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ ടാങ്കില്‍ കുടുങ്ങിയതോടെയാണ് സഹായത്തിനായി ഹോട്ടല്‍ ജീവനക്കാര്‍ എത്തിയത്. തുടര്‍ന്ന് ടാങ്കിലേക്ക് ഇറങ്ങിയ ഇവരും ബോധം കെട്ട് ടാങ്കില്‍ വീഴുകയായിരുന്നു

സെപ്റ്റിക് ടാങ്ക് വ്യത്തിയാക്കുന്നതിനിടെ 7 പേർ ശ്വാസംമുട്ടി മരിച്ചു

By

Published : Jun 15, 2019, 2:08 PM IST

വഡോദര: സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ ഏഴുമരണം. സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയ നാലു തൊഴിലാളികളും മൂന്ന് ഹോട്ടല്‍ ജീവനക്കാരുമാണ് അപകടത്തില്‍ ശ്വാസംമുട്ടി മരിച്ചത്. ഗുജറാത്തിലെ വഡോദരയിലെ ഫര്‍ത്തിക്യൂവില്‍ ഹോട്ടലിന്‍റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനെത്തിയവരായിരുന്നു തൊഴിലാളികള്‍. ടാങ്കില്‍ ഇറങ്ങിയ തൊഴിലാളികള്‍ ശ്വാസം കിട്ടാതെ ടാങ്കില്‍ കുടുങ്ങിയതോടെയാണ് സഹായത്തിനായി ഹോട്ടല്‍ ജീവനക്കാര്‍ എത്തിയത്. തുടര്‍ന്ന് ടാങ്കിലേക്ക് ഇറങ്ങിയ ഇവരും ബോധം കെട്ട് ടാങ്കില്‍ വീഴുകയായിരുന്നു. ടാങ്കിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം. ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹങ്ങള്‍ പുറത്തെത്തിച്ചത്. മതിയായ സുരക്ഷ നല്‍കാത്ത ഹോട്ടല്‍ ഉടമയ്‌ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ABOUT THE AUTHOR

...view details