റഷ്യയിൽ 5,189 പേർക്ക് കൂടി കൊവിഡ് - റഷ്യ
രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,87,536 ആയി.
1
മോസ്കോ: റഷ്യയിൽ 5,189 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8,87,536 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ 77 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 14,931ആയി ഉയർന്നു. 84 പ്രദേശങ്ങളിൽ നിന്നാണ് പുതിയ കേസുകൾ കണ്ടെത്തിയത്. രാജ്യത്തെ കൊവിഡ് കേസുകളുടെ വളർച്ചാ നിരക്ക് 0.6 ശതമാനമാണ്.