ലക്നൗ: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ കീഴിലുള്ള രണ്ട് അഗതി മന്ദിരത്തിലെ 33 അന്തേവാസികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സ്ത്രീകള്‍ക്കായുള്ള അഗതി മന്ദിരത്തിലെ 18 പേര്‍ക്കും പെണ്‍കുട്ടികള്‍ക്കായുള്ള അഗതിമന്ദിരത്തിലെ 15 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മ ദേവ് റാം തിവാരി പറഞ്ഞു. എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ള അന്തേവാസികളെ ഹോം ക്വാറന്റൈനിലാക്കുകയും സാമ്പിളുകള്‍ പരിശോധനക്ക് അയക്കുകയും ചെയ്തു.
യുപിയില്‍ അഗതിമന്ദിരത്തിലെ അന്തേവാസികള്‍ക്ക് കൊവിഡ് - Uttarpradesh covid updates
സ്ത്രീകള്‍ക്കായുള്ള അഗതി മന്ദിരത്തിലെ 18 പേര്‍ക്കും പെണ്‍കുട്ടികള്‍ക്കായുള്ള അഗതിമന്ദിരത്തിലെ 15 പേര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചതെന്ന് ജില്ലാ മജിസ്ട്രേറ്റ് ബ്രഹ്മ ദേവ് റാം തിവാരി പറഞ്ഞു
Uttarpradesh
ഇതേ നഗരത്തിലെ സര്‍ക്കിള്‍ ഓഫീസര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ 51 കേസുകള്‍ കൂടി ചേര്‍ക്കുമ്പോള്‍ നഗരത്തിലെ കൊവിഡ് കേസുകളുടെ എണ്ണം 842 ആയി. 29 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. 480 പേര്‍ രോഗവിമുക്തരായി.