200 കിലോ മരിജുവാനയുമായി രണ്ട് യുവാക്കള്‍ പിടിയില്‍ - ഹൈദരാബാദ്
പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു
marijuana
ഹൈദരാബാദ്: 200 കിലോഗ്രാം മരിജുവാനയുമായി രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. ഷെയ്ഖ് ആരിഫ്, ഷെയ്ഖ് സമീര്‍ എന്നിവരെയാണ് ടാസ്ക് ഫോഴ്സ് പൊലീസ് അറസ്റ്റു ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു. ഹൈദരാബാദ് ചത്രിനാകയിലെ ആരിഫിന്‍റെ വീട്ടില്‍ നിന്നും മടങ്ങാനിരിക്കെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്. പ്രതികളെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്ക് കൈമാറി. സംഘത്തിലെ മറ്റു രണ്ട് പേര്‍ ഒളിവിലാണ്.
Last Updated : Jun 4, 2019, 9:16 AM IST