ഉത്തർപ്രദേശിലെ ലക്നൗവിൽ വലതു പക്ഷ അനുകൂലികളുടെ അക്രമം രൂക്ഷമാകുന്നു. കശ്മീരിൽ നിന്നെത്തിയ കച്ചവടക്കാരെ കയ്യേറ്റം ചെയ്യുന്ന ദൃശ്യം പ്രചരിച്ചതോടെയാണ് സംഭവം പുറത്തകുന്നത്. പുൽവാമയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കച്ചവടക്കാർ കാശ്മീരിലാണെന്നാതാണ് അക്രമിക്കാൻ കാരണം.
പുൽവാമ ആക്രമണം: കശ്മീരികളെ തല്ലിച്ചതച്ച് വിശ്വ ഹിന്ദു ദൾ പ്രവർത്തകർ - ഉത്തർപ്രദേശ്
ഫെബ്രുവരി പതിനാലിന് പുൽവാമയിൽ നടന്ന ആക്രമണമാണ് ഇത്തരത്തിൽ കശ്മീരിൽ നിന്നെത്തിയവരോട് വിരോധം തോന്നാൻ കാരണമെന്ന് അക്രമികൾ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ കാവി കളർ വസ്ത്രം ധരിച്ചെത്തിയവരാണ് കച്ചവടക്കാരെ അക്രമിച്ചതെന്ന് വ്യക്തമാണ്. സമീപവാസികൾ ഇടപെട്ടതിനെത്തുടർന്നാണ് ഇവരെ വിടപന്നതെന്നും ദൃശ്യങ്ങളിൽ കാണാം. കച്ചവടക്കാരിലൊരാൾ വർഷങ്ങളായി ലക്നൗ തെരുവുകളിൽ കച്ചവടം നടത്തുന്ന ആളാണ്.
അകാരണമായി കച്ചവടക്കാരെ മർദ്ദിച്ച കുറ്റത്തിന് ഒരാളെ അറസ്റ്റ ചെയ്താതായി പൊലീസ് അറിയിച്ചു. മറ്റൊരാൾ വിശ്വ ഹിന്ദു ദൾ പ്രസിഡന്റാണെന്ന് അവകാശപ്പെട്ടിരുന്നു, ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്തിച്ചില്ല. അതെ സമയം, ഇയാൾ സമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകളിടുന്നുണ്ട്.