കേരളം

kerala

ETV Bharat / briefs

നരേന്ദ്ര ധബോൽക്കർ കൊലപാതകം; രണ്ട് പേർ അറസ്റ്റിൽ - Dabholkar murder case

2013 ഓഗസ്റ്റ് 20നാണ് നരേന്ദ്ര ധബോൽക്കർ മഹാരാഷ്ട്രയിലെ വിആര്‍ ഷിണ്ഡെ പാലത്തിന് മുകളില്‍ നിന്നും നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്

നരേന്ദ്ര ധബോൽക്കർ

By

Published : May 25, 2019, 10:25 PM IST

പൂനെ:മനുഷ്യാവകാശ പ്രവര്‍ത്തകൻ നരേന്ദ്ര ധബോൽക്കർ വധവുമായി ബന്ധപ്പെട്ട് രണ്ട് പേർ കൂടി അറസ്റ്റിൽ. സനാതന്‍ സന്‍സ്ത അംഗവും അഭിഭാഷകനുമായ സ‍ഞ്ജീവ് പുനലേക്കര്‍, വിക്രം ഭേവ് എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തത്. നരേന്ദ്ര ധബോല്‍ക്കറിന്‍റെ കൊലപാതകത്തില്‍ ഇവർക്ക് പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ഇവരെ സ്പെഷ്യല്‍ കോടതിയില്‍ ഹാജരാക്കും.
ധബോല്‍കറെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ സനാതന സന്‍സ്ത അംഗവും ഇഎന്‍ടി സര്‍ജനുമായ ഡോ. വീരേന്ദ്ര താവ്‌ഡേയെ 2016 ജൂണില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 2013 ഓഗസ്റ്റ് 20നാണ് നരേന്ദ്ര ധബോൽക്കർ മഹാരാഷ്ട്രയിലെ വിആര്‍ ഷിണ്ഡെ പാലത്തിനു മുകളില്‍ നിന്നും നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details