ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് സ്വകാര്യ-സർക്കാർ ആശുപത്രികളിലായി ഇതുവരെ 197 ബ്ലാക്ക് ഫംഗസ് കേസുകളുൾ സ്ഥിരീകരിച്ചതായി ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. കൊവിഡ് ചികിത്സയിൽ സ്റ്റിറോയിഡുകൾ മിതമായി ഉപയോഗിക്കണമെന്നും ഡോക്ടർമാരുടെ ഉപദേശപ്രകാരം മാത്രമേ സ്റ്റിറോയിഡുകൾ നൽകാവൂ എന്നും അദ്ദേഹം പറഞ്ഞു. ഈ അടുത്ത കാലങ്ങളാലായി സ്റ്റിറോയിഡുകൾ ഉപയോഗിച്ച ആളുകൾ ഒരാഴ്ചയെങ്കിലും വീട്ടിൽ തുടരണമെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് രോഗികൾക്കിടയിലും രോഗമുക്തി നേടിയവർക്കിടയിലും ഈ രോഗം ധാരാളമായി കണ്ടുവരുന്നുണ്ട്. മാത്രമല്ല പ്രമേഹ രോഗികളും രോഗപ്രതിരോധ ശേഷിയില്ലാത്തവർക്കും ഫംഗസ് ബാധിതരാകാൻ ഇടയുണ്ട്. മ്യൂക്കോമിസൈറ്റുകൾ എന്നറിയപ്പെടുന്ന ഒരു കൂട്ടം സൂക്ഷ്മജീവികളാണ് ഈ രോഗത്തിന് കാരണമാകുന്നത്.