കണ്ണൂർ: ജില്ലയില്‍ 174 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 157 പേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ഒരാള്‍ വിദേശത്തു നിന്നും ഏഴ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരും ഒമ്പത് പേര്‍ ആരോഗ്യ പ്രവര്‍ത്തകരുമാണ്. ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22926 ആയി. ഇവരില്‍ 74 പേര്‍ ഇന്ന് രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 16965 ആയി.
കണ്ണൂരില്‍ 174 പേര്‍ക്ക് കൂടി കൊവിഡ് - കണ്ണൂരിലെ കൊവിഡ് വാര്‍ത്ത
ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 22926 ആയി. 95 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു

95 പേര്‍ കൊവിഡ് മൂലം മരിച്ചു. ബാക്കി 5564 പേര്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 4602 പേര്‍ വീടുകളിലും ബാക്കി 962 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികില്‍സയില്‍ കഴിയുന്നത്. കൊവിഡ് 19മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 18974 പേരാണ്. ഇതില്‍ 17913 പേര്‍ വീടുകളിലും 1061 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ജില്ലയില്‍ നിന്ന് ഇതുവരെ 196277 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 195850 എണ്ണത്തിന്‍റെ ഫലം വന്നു. 427 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.