കേരളം

kerala

ETV Bharat / briefs

ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചു - 16-year-old-girl-death in Black Mgic

കൊല്ലം കൊച്ചു മക്കാനി പള്ളി പുരയിടത്തിൽ മുംതാസ്, കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജെറീന, ഇരവിപുരം വാളത്തുങ്കൽ എൻ എസ് മൻസിലിൽ ഉസ്താദ് എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്

അന്വേഷണം വ്യാപിപ്പിച്ചു

By

Published : May 30, 2019, 4:15 PM IST

കൊല്ലം:ദുർമന്ത്രവാദത്തിനിടെ 16കാരി മരിച്ച സംഭവത്തിൽ അറസ്റ്റിലായ നൗഷാദിന്‍റെ ഭാര്യക്കെതിരെയും അന്വേഷണം. കഴിഞ്ഞ ദിവസം നൗഷാദിനെയും രണ്ട് സ്ത്രീകളെയും അടക്കം കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊല്ലം കൊച്ചു മക്കാനി പള്ളി പുരയിടത്തിൽ മുംതാസ്, കുരീപ്പുഴ മുതിരപ്പറമ്പ് പള്ളി പടിഞ്ഞാറ്റതിൽ ജെറീന, ഇരവിപുരം വാളത്തുങ്കൽ എൻ എസ് മൻസിലിൽ ഉസ്താദ് എന്ന് വിളിക്കുന്ന നൗഷാദ് എന്നിവരാണ് പിടിയിലായത്.

16കാരിയുടെ അമ്മ നേരത്തെ മരണപ്പെട്ടിരുന്നു. അറസ്റ്റിലായ മുംതാസും ജെറീനയും പെൺകുട്ടിയുടെ ബന്ധുക്കളാണ്. ഇവരുടെ സംരക്ഷണയിലാണ് പെൺകുട്ടി കഴിഞ്ഞിരുന്നത്. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. രണ്ടുമാസം മുമ്പ് പനി ബാധിച്ച് പെൺകുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടു പോയിരുന്നു. എന്നാൽ അവിടെ നിന്ന് നൽകിയ മരുന്നുകൾ വാങ്ങി നൽകാതെയും നിർദ്ദേശിച്ച പരിശോധനകൾ നടത്താതെയും പെൺകുട്ടിയെ ദുർമന്ത്രവാദത്തിനായി തിരുനെൽവേലി തീർഥാടന കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

പെൺകുട്ടിയുടെ ശരീരത്തിൽ അമ്മയുടെ ബാധ പ്രവേശിച്ചതാണ് അസുഖത്തിന് കാരണമെന്നും മന്ത്രവാദത്തിലൂടെ മാത്രമേ ഇത് മാറ്റാൻ കഴിയൂ എന്നും പറഞ്ഞാണ് പ്രതി നൗഷാദിന്റെ നേതൃത്വത്തിൽ തീർഥാടന കേന്ദ്രത്തിലേക്ക് പോയത്. നൗഷാദ് നാട്ടിലും ബാധയൊഴിപ്പിക്കൽ, മന്ത്രവാദം എന്നിവ നടത്തിയിരുന്നു. ഏപ്രിൽ 12ന് തിരുനെൽവേലി ആറ്റിൻകരയിലെ തീർഥാടന കേന്ദ്രത്തിന് അടുത്തുള്ള സ്വകാര്യ ലോഡ്ജിൽ വച്ച് രോഗം മൂർച്ഛിച്ച് പെൺകുട്ടി മരിക്കുകയായിരുന്നു.

നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ സംസ്കരിക്കാൻ ശ്രമിച്ചിരുന്നു എന്നാൽ സമീപവാസികൾ ഇടപെട്ടതിനെത്തുടർന്ന് പോസ്റ്റ്മോർട്ടം നടത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിക്ക് രോഗം ഭേദമാകാൻ യാതൊരു മരുന്നും നൽകിയിരുന്നില്ലെന്ന് കണ്ടെത്തി. ഇതാണ് സംഭവം പൊലീസിൽ എത്തിച്ചത്.

ABOUT THE AUTHOR

...view details