പൊള്ളാച്ചിയില്‍ മയക്കുമരുന്നു പാര്‍ട്ടി; 159 മലയാളി വിദ്യാര്‍ഥികള്‍ പിടിയില്‍ - മയക്കുമരുന്നു പാര്‍ട്ടി
ലഹരി മരുന്നുകള്‍, മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി. ബഹളം കൂടിയതോടെ നാട്ടുകാര്‍ പൊലീസിനെ വിവരമറിയിച്ചു
കോയമ്പത്തൂര്‍:പൊള്ളാച്ചി സേതുമടയില്‍ മയക്കുമരുന്നു പാര്‍ട്ടി നടത്തിയ 159 മലയാളി വിദ്യാര്‍ഥികള്‍ പൊലീസ് പിടിയില്‍. ഇന്നലെ രാത്രി നടന്ന പാര്‍ട്ടിയില്‍ ലഹരി മരുന്നുകള്‍, മദ്യം, പുകയില ഉത്പന്നങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചായിരുന്നു പാര്‍ട്ടി. കോയമ്പത്തൂര്‍ സ്വദേശി ഗണേഷ് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള അഗ്രിനെസ്റ്റ് റിസോര്‍ട്ടില്‍ വച്ചായിരുന്നു വിദ്യാര്‍ഥികള്‍ പാര്‍ട്ടി നടത്തിയത്. ആഘോഷം അതിരു വിടുകയും വിദ്യാര്‍ഥികള്‍ ബഹളമുണ്ടാക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇടപെട്ട്, പൊലീസിനെ വിവരമറിയിച്ചു. ഇതേ തുടര്‍ന്ന് എസ് പി സുജിത്ത് കുമാര്‍ സ്ഥലത്തെത്തുകയും മുഴുവന്‍ പേരെയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റിസോര്‍ട്ട് ഉടമ ഗണേഷ് ഉള്‍പ്പെടെയുള്ളവരെയും പൊലീസ് അറസ്റ്റു ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.