മുംബൈ: സെർവർ തകരാറായതിനാല്‍ എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾ അഞ്ചു മണിക്കൂറോളം സ്തംഭിച്ചു. ഇന്നലെ അര്‍ധ രാത്രയോടെയാണ് സെര്‍വറുകള്‍ തകരാറിലായത്. രാവിലെ 8.45 ഒടെ പ്രവർത്തനങ്ങൾ പൂര്‍വ്വസ്ഥിതിയിലായി.
എയർ ഇന്ത്യ സെർവർ തകരാർ; പ്രവർത്തനങ്ങൾ സ്തംഭിച്ചു - എയർ ഇന്ത്യ
155 വിമാനങ്ങൾ വൈകുകയും 18 വിമാനങ്ങൾ പുനർക്രമീകരിക്കുകയും ചെയ്തു.
![എയർ ഇന്ത്യ സെർവർ തകരാർ; പ്രവർത്തനങ്ങൾ സ്തംഭിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3123121-111-3123121-1556364478737.jpg)
air india flight
സെർവറിലുണ്ടായ അപാകത നൂറുകണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കി. 155 വിമാനങ്ങൾ വൈകുകയും 18 വിമാനങ്ങൾ പുനഃക്രമീകരിക്കുകയും ചെയ്തു.
സെർവർ തകരാർ ദേശീയ-രാജ്യന്തര സർവ്വീസുകളെ ബാധിച്ചു. യാത്രക്കാർ നേരിട്ട ബുദ്ധിമുട്ടിൽ എയർ ഇന്ത്യ വക്താവ് ക്ഷമാപണം നടത്തി. സെർവറില്‍ ഇനിയും ചില സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കുമെന്ന് എയർ ഇന്ത്യ മാനേജിംഗ് ഡയറക്ടർ അശ്വനി ലോഹാനി പറഞ്ഞു.