കേരളം

kerala

ETV Bharat / bharat

കൊവിഡ്-19: 'വിരാഫിൻ' മരുന്നിന് അനുമതി നൽകി ഡിസിജിഐ - വാക്സിൻ

മറ്റ് വൈറൽ അണുബാധകൾക്കും ഈ മരുന്ന് ഫലപ്രദമാണെന്ന കാഡില ഹെൽത്ത് കെയറിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് ഗുരുതരമല്ലാത്ത കൊവിഡ് കേസുകൾക്ക് ചികിത്സയ്‌ക്കായി ഇവ ഉപയോഗിക്കാമെന്ന അംഗീകാരം ലഭിക്കുന്നത്.

Zydus' Virafin gets emergency use approval for treating moderate COVID-19 cases Zydus' Virafin Zydus Virafin covid covid19 cadila health വിരാഫിൻ പെഗിലേറ്റഡ് ഇന്‍റർഫെറോൺ ആൽഫ-2ബി covid vaccine കൊവിഡ് കൊവിഡ്19 വാക്സിൻ കൊവിഡ് വാക്സിൻ
Zydus' Virafin gets emergency use approval for treating moderate COVID-19 cases

By

Published : Apr 23, 2021, 5:33 PM IST

ന്യൂഡൽഹി: മുതിർന്നവരിൽ ഗുരുതരമല്ലാത്ത കൊവിഡ് കേസുകൾക്ക് ചികിത്സയ്‌ക്കായി സൈഡസ് കാഡിലയുടെ പെഗിലേറ്റഡ് ഇന്‍റർഫെറോൺ ആൽഫ-2ബി, 'വിരാഫിൻ' മരുന്നുകളുടെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അനുമതി നൽകി. മറ്റ് വൈറൽ അണുബാധകൾക്കും ഈ മരുന്ന് ഫലപ്രദമാണെന്ന കാഡില ഹെൽത്ത് കെയറിന്‍റെ കണ്ടെത്തലിനെ തുടർന്നാണ് അനുമതി. ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കും ഈ മരുന്നിന്‍റെ ഉപയോഗം ലഭ്യമാക്കുന്നത് തുടരുമെന്നും കാഡില ഹെൽത്ത് കെയർ ലിമിറ്റഡ് മാനേജിങ് ഡയറക്‌ടർ ഡോ. ഷാർവിൽ പട്ടേൽ പറഞ്ഞു.

രാജ്യത്തെ പ്രതിദിന കൊവിഡ് നിരക്കുകൾ മൂന്ന് ലക്ഷം പിന്നിടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആന്‍റിവൈറൽ മരുന്ന് കൊവിഡ് രോഗികൾക്ക് നൽകുന്നതിനായുള്ള സർക്കാർ അംഗീകാരം ലഭിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. തുടർച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് കൊവിഡ് കേസുകൾ മൂന്ന് ലക്ഷം പിന്നിടുന്നത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,62,63,695 ആയി.

ABOUT THE AUTHOR

...view details