ന്യൂഡല്‍ഹി: മദ്യലഹരിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കാറിടിച്ച് സൊമാറ്റോ ജീവനക്കാരന്‍ മരിച്ചു. ഡല്‍ഹി സ്വദേശി സലില്‍ ത്രിപാഠിയാണ് മരിച്ചത്. ശനിയാഴ്‌ച രാത്രി രോഹിണി നോര്‍ത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബുദ്ധ് വിഹാര്‍ ബാബ അംബേദ്‌കര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം.
പൊലീസ് ഉദ്യോഗസ്ഥന്‍ മഹേന്ദ്രയാണ് മദ്യലഹരിയില്‍ കാറോടിച്ച് അപകടമുണ്ടാക്കിയത്. ഇയാളുടെ കാര്‍ സലിലിന്‍റെ ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ മൊഴി നല്‍കി. ഡിടിസി ബസിലും കാര്‍ ഇടിച്ചിരുന്നു.