പൂനെ:ഓര്‍ഡര്‍ ചെയ്‌തഭക്ഷണം നല്‍കുന്നതിനിടെ 19കാരിയെ ബലമായി ചുംബിച്ച സൊമാറ്റോ ഡെലിവറി ബോയ് പിടിയില്‍. പൂനെയിലെ യെവാലെവാഡി പ്രദേശത്ത് സെപ്‌റ്റംബർ 17 ന് രാത്രി 9:30 നായിരുന്നു സംഭവം. കേസിൽ റയീസ് ഷെയ്‌ഖ് എന്ന 40 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഭക്ഷണം ഓർഡർ ചെയ്‌ത 19 കാരിയെ ബലമായി ചുംബിച്ചു; സൊമാറ്റോ ഡെലിവറി ബോയ് പിടിയിൽ - സൊമാറ്റോ ഡെലിവറി ബോയ് പിടിയിൽ
റയീസ് ഷെയ്‌ഖ് എന്ന സൊമാറ്റോ ഡെലിവറി ബോയാണ് പെണ്‍കുട്ടിയ്‌ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇയാൾ പെണ്‍കുട്ടിയുടെ കവിളിൽ രണ്ട് തവണ ബലമായി ചുംബിക്കുകയായിരുന്നു
ഭക്ഷണം ഓർഡർ ചെയ്‌ത 19 കാരിക്ക് നേരെ പീഡനം; സൊമാറ്റോ ഡെലിവറി ബോയ് പിടിയിൽ
ഭക്ഷണം ഡെലിവറി ചെയ്യാൻ എത്തിയ സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ കവിളിൽ ബലമായി രണ്ട് തവണ ചുംബിക്കുകയായിരുന്നു. പെട്ടെന്നുള്ള ആക്രമണത്തിൽ പകച്ചുപോയ പെണ്‍കുട്ടി ഞെട്ടലിൽ നിന്ന് മുക്‌തയാകുന്നതിന് മുന്നേ ഇയാൾ അവിടെ നിന്ന് രക്ഷപ്പെട്ടു.
പിന്നാലെ പെണ്‍കുട്ടി കോണ്ട്വ പൊലീസ് സ്റ്റേഷനിലെത്തി ഇയാൾക്കെതിരെ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌ത് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Last Updated : Sep 20, 2022, 10:42 PM IST